ഗ്വറേറോ: മെക്സിക്കന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വമ്പന്‍ അട്ടിമറി. ലോക രണ്ടാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. ആറാം സീഡ് ഓസ്ട്രേലിയയുടെ നിക്ക് കിര്‍ഗിയോസാണ് ദ്യോക്കോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചത്.
സ്കോര്‍: 7-6 (11-9), 7-5. നാലാം സീഡ് ആസ്ട്രിയയുടെ ഡൊമിനിക് തീമിനെ 6-1, 7-5 എന്ന സ്കോറിന് അട്ടിമറിച്ച അമേരിക്കയുടെ സാം ഖുറെയാണ് സെമിയില്‍ കിര്‍ഗിയോസിന്റെ എതിരാളി.
രണ്ടാം സീഡ് റാഫേല്‍ നദാല്‍, മൂന്നാം സീഡ് മാരിന് സിലിക്ക് എന്നിവരും അവസാന നാലില്‍ ഇടംപിടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: