ന്യൂദല്‍ഹി: ഉജ്ജയിനിയില്‍ ജനാധികാര സമിതി നടത്തിയ പ്രതിഷേധ പരിപാടിയില്‍ വിവാദ പ്രസംഗം നടത്തിയ കുന്ദന്‍ ചന്ദ്രാവത്തിനെ ആര്‍എസ്എസിന്റെ എല്ലാ ചുമതലയില്‍ നിന്നും മാറ്റിയതായി ഇന്‍ഡോര്‍ സംസ്ഥാന സംഘചാലക് ഡോ. പ്രകാശ് ശാസ്ത്രി അറിയിച്ചു.
വിവാദ പ്രസംഗം കാരണം സംഘത്തെപ്പറ്റി സമൂഹത്തില്‍ തെറ്റായ ധാരണ സൃഷ്ടിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. കുന്ദന്‍ ചന്ദാവത്ത് ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരം വിവാദ പ്രസ്താവനകള്‍ സംഘത്തിന്റെ ശൈലി അല്ലാത്തതിനാലാണ് നടപടിയെന്ന് സംസ്ഥാന പ്രചാര്‍ പ്രമുഖ് ഡോ. പ്രവീണ്‍ കാബ്ര അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: