അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ

Thursday 15 June 2017 7:16 am IST

മുംബൈ: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഏപ്രില്‍ ഒന്നു മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്നും എസ്ബിഐ അറിയിച്ചു. 20 രൂപ മുതല്‍ 100 രൂപ വരെയാണ് പിഴ നല്‍കേണ്ടിവരിക. മിനിമം ബാലന്‍സായി നിശ്ചയിച്ചിട്ടുള്ള തുകയും അക്കൗണ്ടിലുള്ള തുകയും തമ്മിലുള്ള അന്തരം കണക്കാക്കിയാകും പിഴ ഈടാക്കുക. ബാലന്‍സില്‍ 75 ശതമാനത്തിലും കുറവാണ് കാണിക്കുന്നതെങ്കില്‍ 100 രൂപയും സേവന നികുതിയും ഈടാക്കും. 50 ശമാനമാണ് കുറവെങ്കില്‍ 50 രൂപയും നികുതിയുമാകും ഈടാക്കുക. അതേസമയം,ഗ്രാമപ്രദേശങ്ങളില്‍ 20 മുതല്‍ 50 രൂപ വരെയും സേവന നികുതിയുമാകും പിഴ. ഹോം ബ്രാഞ്ചില്‍നിന്ന് മാസത്തില്‍ മൂന്നു തവണയില്‍ കൂടുതല്‍ പണമിടപാട് നടത്തിയാല്‍ ഓരോ തവണയും 50 രൂപ വീതം ഈടാക്കുന്ന രീതി തുടരും. എന്നാല്‍ പിന്‍വലിക്കുന്ന തുകയ്ക്ക് പരിധി എടുത്തുകളഞ്ഞിട്ടുണ്ട്. മെട്രോപ്പൊളീറ്റന്‍ നഗരങ്ങളില്‍ 5000 രൂപയും നഗരങ്ങളില്‍ 3000 രൂപയുമാണ് മിനിമം ബാലന്‍സായി വേണ്ടത്. അര്‍ധ നഗരങ്ങളില്‍ 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയുമാണ് മിനിമം ബാലന്‍സ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.