ടി.പി വധം: പോലീസ് പീഡിപ്പിച്ചുവെന്ന് പ്രതികള്‍

Wednesday 30 May 2012 1:22 pm IST

വടകര: പോലീസ്‌ പീഡിപ്പിച്ചതായി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ കോടതിയില്‍ ബോധിപ്പിച്ചു. സി.പി.എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി.രാമചന്ദ്രന്‍, ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്‍ എന്നിവരാണ്‌ കോടതിയില്‍ ഇക്കാര്യം ബോധിപ്പിച്ചത്‌. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന്‌ വടകര ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കവേയാണ്‌ ഇരുവരും പോലീസ്‌ പീഡിപ്പിച്ചതായി മജിസ്ട്രേറ്റിന്‌ മുന്‍പാകെ ബോധിപ്പിച്ചത്‌. മാനസീകമായും ശാരീരികമായും പോലീസ്‌ പീഡിപ്പിച്ചതായും മര്‍ദ്ദനത്തിലൂടെയാണ്‌ പല മൊഴികളും രേഖപ്പെടുത്തിയതെന്നും ഇരുവരും പറഞ്ഞു. ആദ്യമായിട്ടാണ്‌ പോലീസ്‌ പീഡിപ്പിച്ചതായി പ്രതികള്‍ കോടതിയില്‍ പറയുന്നത്‌. നേരത്തെ പ്രതികള്‍ക്കെതിരേ മൂന്നാംമുറ പ്രയോഗിക്കുന്നതായി ആരോപിച്ച്‌ സി.പി.എം നേതാക്കള്‍ രംഗത്ത്‌ എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.