കണ്ണൂര്‍: കള്ളപ്പണം ഇപ്പോള്‍ വെളിപ്പെടുത്തിയാല്‍ 49.9 ശതമാനം ടാക്സ് മാത്രം അടച്ചാല്‍ മതിയെന്നും പിന്നീടുളള അന്വേഷണത്തില്‍ കള്ളപ്പണം പിടിക്കപ്പെട്ടാല്‍ അത് 84.9 ശതമാനമായി ഉയരുമെന്നും ഇന്‍കം ടാക്സ് ചീഫ് കമ്മീഷണര്‍ പ്രണബ് കുമാര്‍ ദാസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജന പദ്ധതിയെക്കുറിച്ച് ഇന്‍കം ടാക്സ് വകുപ്പും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ കണ്ണൂര്‍ ഘടകവും നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസിസ്റ്റന്റ് കമ്മീഷണര്‍ കെ.സദാനന്ദന്, സുരേഷ് കുമാര്‍ എന്നിവര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ കണ്ണൂര്‍ ഘടകം പ്രസിഡണ്ട് പി.മോഹനന്, നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് സെക്രട്ടറി സച്ചിന് സൂര്യകാന്ത് എന്നിവര്‍ സംസാരിച്ചു. ഇന്‍കം ടാക്സ് ഓഫീസര്‍ കെ.സ്മിത രജീന്ദ്രനാഥ് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: