കൊച്ചി: നഗരത്തില്‍ നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് ഗതാഗത സ്തംഭനമുണ്ടായതിന്റെ പേരില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അജിത്കുമാറിനെ ഹൈക്കോടതി വിളിച്ചുവരുത്തി ശാസിച്ചു. കുഡുംബി സേവാസംഘത്തിന്റെ മാര്‍ച്ചിനെ തുടര്‍ന്നാണ് നഗരത്തില്‍ തിരക്കേറിയ സമയത്ത് ഗതാഗത തടസമുണ്ടായത്.
ഹൈക്കോടതിയിലേക്ക് വന്ന ജഡ്ജിമാര്‍ക്ക് പോലും വാഹനത്തില്‍ നിന്നിറങ്ങി നടക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കോടതിയുടെ അടിയന്തര ഇടപെടല്‍. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും കോടതി പോലീസ് കമ്മീഷണറോട് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: