ഗ്വറേറോ: രണ്ടാം സീഡ് സ്പെയിനിന്റെ റാഫേല്‍ നദാല്‍ മെക്സിക്കന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. മൂന്നാം സീഡ് ക്രൊയേഷ്യയുടെ മാരിന് സിലിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നദാല്‍ കലാശക്കളിക്ക് യോഗ്യത നേടിയത്. സ്കോര്‍: 6-1, 6-2. അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത താരം സാം ഖ്വറെയാണ് ഫൈനലില്‍ നദാലിന്റെ എതിരാളി. ആറാം സീഡ് ഓസ്ട്രേലിയയുടെ നിക്ക് കിര്‍ഗിയോസിനെ അട്ടിമറിച്ചാണ് സാം കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 6-3, 1-6, 5-7 എന്ന സ്കോറിനാണ് ഖ്വറെ കിര്‍ഗിയോസിനെതിരെ വിജയം കണ്ടത്.
മുറെ-വെര്‍ഡാസ്കോ ഫൈനല്‍
ദുബായ്: ദുബായ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയും സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ഡാസ്കോയും ഏറ്റുമുട്ടും. മുറെ ഏഴാം സീഡ് ഫ്രാന്‍സിന്റെ ലൂക്കാസ് പൗളിയെയും (7-5, 6-1), വെര്‍ഡാസ്കോ നെതര്‍ലന്‍ഡ്സ് താരം റോബിന് ഹാസെയെയും പരാജയപ്പെടുത്തിയാണ് കലാശപ്പോരാട്ടത്തിന് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: