ബജറ്റ് നിരാശാജനകം: എന്‍ജിഒ സംഘ്

Saturday 4 March 2017 9:48 pm IST

പാലക്കാട്: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് എന്‍ജിഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.കൃഷ്ണന്‍ കുറ്റപ്പെടുത്തി. ബജറ്റ് പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജറ്റ് ജീവനക്കാര്‍ക്ക് ഉപകാരപ്രദമല്ലെന്നും അവതരണത്തിന് മുമ്പ് തന്നെ ചോര്‍ന്നതിനാല്‍ പുതിയ ബജറ്റ് അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.കെ.വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുരളി കേനാത്ത്, വി.മണികണ്ഠന്‍, ഗോപാലകൃഷ്ണന്‍, പി.എന്‍.സുധാകരന്‍, വിത്സദാസ്, രാഘവന്‍, വി.എ.ബാലകൃഷ്ണന്‍, ബാലസുബ്രഹ്മണ്യന്‍, രാമസ്വാമി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.