കാര്‍ മറിഞ്ഞ് വൈദികന് പരിക്ക്

Saturday 4 March 2017 9:54 pm IST

മൂലമറ്റം: നിയന്ത്രണം വിട്ട കാര്‍ തോട്ടിലേയ്ക്ക് മറിഞ്ഞ് വൈദികന് പരിക്കേറ്റു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ പള്ളി അസി.വികാരി ഫാ.ജോബി മാതാളിക്കുന്നേലിനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് നെടുങ്കണ്ടത്ത് നിന്നും മൂലമറ്റത്തേയ്ക്ക് വന്ന കാര്‍ അറക്കുളം ആലിന്‍ചുവടിന് സമീപത്തുവച്ചാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ കലുങ്കിലിടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു. വൈദികനെ നാട്ടുകാര്‍ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞാര്‍ പോലീസ് പരിശോധന നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.