കാട്ടിക്കുളം: പാല്‍വെളിച്ചം ദുര്‍ഗ്ഗാഭഗവതി ക്ഷേത്രോത്സവം കണ്ട് മടങ്ങിയ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു. പാറക്കല്‍ ശശി(55)യാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. കബനി നദി കടന്നാണ് കാട്ടാനയെത്തിയത്.
സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍, സ്ഥലത്ത് എത്തിയ ഫോറസ്ററ് റേഞ്ച് ഓഫീസര്‍ പി.രവിയെ ബന്ദിയാക്കി. തുടര്‍ന്ന് മാനന്തവാടി പോലീസും സബ് കലക്ടറും സ്ഥലത്തെത്തി. കൊല്ലപ്പെട്ട ശശിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാമെന്നും മകന് ജോലിക്ക് ശുപാര്‍ശ ചെയ്യാമെന്നും ഉറപ്പ് നല്കിയ ശേഷമാണ് ജനങ്ങള്‍ ശാന്തരായത്. മരിച്ച ശശിയുടെ ഭാര്യ ഓമന. മക്കള്‍: അര്ജുന്, ശാരി. മരുമകന് പ്രജീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: