എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ തിരുവുത്സത്തിന് കൊടിയേറി

Saturday 4 March 2017 10:28 pm IST

എരുമേലി: എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന തിരുവുത്സത്തിന് കൊടിയേറി. തന്ത്രി താഴമണ്‍മഠം കണ്ഠരര് രാജീവരരുടെ പ്രതിനിധി പ്രദീഷ് ഭട്ടതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മേല്‍ശാന്തി പി.ജെ ജയരാജന്‍ നമ്പൂതിരി, കീഴ്ശാന്തി എ. എന്‍ ഹരികൃഷ്ണന്‍ എന്നിവര്‍ സഹകാര്‍മ്മികളായി. ഇന്ന് ക്ഷേത്ര പൂജകള്‍ക്ക് പുറമേ വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7ന് കഥകളി, 9ന് വിളക്കിനെഴുന്നള്ളിപ്പ്. 6ന് തിരുവുത്സവ പൂജകള്‍ക്ക് പുറമേ വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7ന് ഭക്തിഗാനസുധ. 7ന് ചൊവ്വ തിരുവുത്സവ പൂജകള്‍ക്ക് പുറമേ വൈകിട്ട് 7ന് ചാക്യാര്‍കൂത്ത്. 8ന് തിരുവുത്സവ പൂജകള്‍ക്ക് പുറമേവൈകിട്ട് 7ന് സംഗീത സദസ്. തുടര്‍ന്ന് ഗാനസുധ. മാര്‍ച്ച് 9ന് തിരുവുത്സവ പൂജകള്‍ക്ക് പുറമേ വൈകിട്ട് 7 ന് ഭജന. 8.30ന് മ്യൂസിക് ഫ്യൂഷന്‍. 9.3ന് നൃത്തനൃത്യങ്ങള്‍, രാത്രി 11.30ന് ഭക്തിഗാനമേള. 10ന് വൈകിട്ട് 6.30ന് ഓട്ടം തുള്ളല്‍, 8ന് നൃത്തസന്ധ്യ. 9.30ന് നാടകം. 11ന് 9.30ന് ഓട്ടന്‍തുള്ളല്‍. 11.30ന് ഉത്സവബലി. 12.45ന് ഉത്സവബലിദര്‍ശനം. മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് അത്താഴ ഊട്ട്, വേദിയില്‍ 7ന് പുല്ലാങ്കുഴല്‍ കച്ചേരി മുരളീരവം. രാത്രി 9 മുതല്‍ ചലച്ചിത്ര സീരിയല്‍ താരം ശാലുമേനോന്‍ അവതരിപ്പിക്കുന്ന നൃത്തായനം. 2ന് ഞായര്‍ പള്ളിവേട്ട. വൈകിട്ട് 4.30ന് കാഴ്ച ശ്രീബലി, സേവ, നാഥസ്വരകച്ചേരി. വൈകിട്ട് 9.30ന് ഓട്ടന്‍തുള്ളല്‍, 11 മുതല്‍ നൃത്തനാടകം. വെളുപ്പിന് 1.30ന് പള്ളിവേട്ട പുറപ്പാട്, പള്ളിവേട്ട. 1.45ന് പള്ളിവേട്ട എതിരേല്‍പ്പ്. സമാപന ദിവസമായ മാര്‍ച്ച് 13ന് 6ന് തിരു ആറാട്ട്. 6.30ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, 8.30ന് പാണ്ടിമേളം. 11.50ന് കൊടിയിറക്ക്, വലിയ കാണിക്ക. 12ന് നൃത്തനാടകം ക്ഷേത്ര തിരുവുത്സവ ചടങ്ങുകള്‍ക്ക് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ജി. പത്മകുമാര്‍, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ കെ.എ രാധികാ ദേവി. എരുമേലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.എന്‍. ശ്രീകുമാര്‍ , എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.