ഏറ്റുമാനൂര്‍: ഹൈക്കോടതി ഉത്തരവ് അവഗണിച്ച് ഏറ്റുമാനൂര്‍ ക്ഷേത്രവളപ്പിലെ കലാപരിപാടി നടക്കുന്ന വേദിയില്‍ ബാനര്‍ കെട്ടാന്‍ അനുമതി നല്കിയ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം. ക്ഷേത്ര മൈതാനത്ത് ഫ്ളക്സ് ബോര്‍ഡുകളും പരസ്യങ്ങളും സ്ഥാപിക്കുന്നത് ഹൈക്കോടതി നിരോധിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഉപദേശകസമിതിയിലെ ചിലരുടെ താത്പര്യാര്‍ത്ഥം വേദിയില്‍ ഒരു മാദ്ധ്യമ സ്ഥാപനത്തിന്റെ ബാനര്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം പരസ്യ പ്രാചാരണം സംഘാടകരുടെ തരംതിരിവാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: