മലയോര മേഖലയ്ക്ക് ആശ്വാസമായി വേനല്‍മഴ

Saturday 4 March 2017 10:41 pm IST

മുണ്ടക്കയം: സൂര്യന്റെ ഉഗ്രതാപത്താല്‍ ജലസ്രോതസുകളെല്ലാം വറ്റി വരണ്ട് ജനങ്ങള്‍ വെളളത്തിനായി നെട്ടോട്ടമോടുന്നതിനിടയില്‍ ഇന്നലെ പെയ്ത വേനല്‍മഴ മലയോര മേഖലയ്ക്ക് ആശ്വാസമായി. മൂന്നു മണിയോടെ പെയ്ത മഴ ഒരു മണിക്കൂറോേളം ശക്തിയിലും, പിന്നീട് ഒരു മണിക്കുറോളം മന്ദഗതിയിലുമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി രാവിലെ മുതല്‍ മൂടിക്കെട്ടിയിരുന്ന ആകാശം ജനങ്ങള്‍ക്ക് മഴ പ്രതീക്ഷ നല്‍കിയെങ്കിലും പെയ്യാതിരുന്നത് നിരാശയ്ക്ക് ഇടയാക്കിയിരുന്നു. ഇതിനിടയിലാണ് ഇന്നലെ ഇടിയുടെ അകമ്പടിയോടെ മഴയെത്തിയത്. കുടിവെളള ക്ഷാമത്തിന് വേനല്‍മഴ തെല്ല് അയവുവരുത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. കിണറുകളള്‍ ഉള്‍പ്പെടെയുളള ജലസ്രോതസുകളിലെല്ലാം വേനല്‍മഴയില്‍ ജലനിരപ്പ് ഉയര്‍ന്നത് ജനങ്ങള്‍ക്ക് പ്രതീക്ഷയേകി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.