കറുകച്ചാല്‍: മണിമലക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭപൂര ഉത്സവത്തിന് തുടക്കമായി. 12 ന് സമാപിക്കും ചടങ്ങുകള്‍ക്ക് തന്ത്രിമാരായ താഴമണ്‍ മഠം കണ്ഠരര് മഹേശ്വരര്, കണ്ഠരര് മോഹനരര് , മേല്‍ ശാന്തി പറമ്പൂരില്ലത്ത് സുരേഷ് നമ്പൂതിരിയും മുഖ്യ കാര്‍മ്മികത്വം വഹിക്കും. 12 വരെ എല്ലാ ദിവസവും രാവിലെ 5.30 ന് അഭിഷേകം അഷ്ടദ്രവ്യ മഹാഗണപതി ഹോമം 8 മുതല്‍ ഭാഗവത പാരായണം 8.30 ന് വിശേഷാല്‍ പൂജകള്‍ 10.30 ന് ഉച്ചപ്പാട്ട് ഉച്ചപൂജ വൈകിട്ട് 6.30 ന് സമൂഹാരാധന ദീപാരാധന 7 ന് ഭജന 8 ന് അത്തഴപൂജ 9 ന് കളമെഴുത്തും പാട്ടും എതിരേല്‍പ്പ്. 7 ന് വൈകിട്ട് 7 ന് ഡാന്‍സ് ഭരതനാട്യം 9 ന് വൈകിട്ട് 7 ന് തിരുവാതിര 8.30 ന് സംഗീത സായാഹ്നം 10 ന് രാവിലെ 9 ന് ചാക്യാര്‍കൂത്ത്. 11 ന് ആയില്യംപൂജ നൂറും പാലും 12.30 ന് മഹാപ്രസാദമുട്ട് വൈകിട്ട് 5 ന് കാഴ്ചശ്രീബലി സേവ രാത്രി 7 ന് അഷ്ടപതി സാമ്പ്രദായിക് ഭജന്‍ 11 ന് രാവിലെ 9 ന് നവകം ശ്രീഭൂതബലി 12.30 ന് മഹാപ്രസാദമുട്ട് വൈകിട്ട് 3 ന് തിരുവുഴിച്ചില്‍ 4.30 ന് കാഴ്ചശ്രീബലി സേവ 5 ന് കുംഭപ്പൂര ഘോഷയാത്ര 7 ന് മഹാശോഭയാത്രയ്ക്ക് സ്വീകരണം. 7.30 ന് നിറമാല, ദീപകാഴ്ച, ദീപാരാധന 10.30 ന് മുടിയേറ്റ് 12 നു രാവിലെ 9 ന് അഷ്ടലക്ഷ്മിപൂജ വൈകിട്ട് 7 ന് മഹാനീരാഞ്ജനം 8 ന് ശാസ്താംപാട്ട് എതിരേല്‍പ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: