കോട്ടയം: പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുമെന്ന ഇടതുസര്‍ക്കാരിന്റെ വാഗ്ദാനം ബജറ്റിലും നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് കേരള എന്‍ജിഒ സംഘ് പ്രതിഷേധദിനം ആചരിച്ചു. ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട പങ്കാളിത്ത പെന്‍ഷന്‍പദ്ധതി പിന്‍വലിക്കാന്‍ സമരപരിപാടികള്‍ക്ക് സംഘ് നേതൃത്വം നല്‍കും. പെന്ഷന് പ്രായം വര്‍ദ്ധിപ്പിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലാത്ത പൊള്ളയായ ബജറ്റാണ് ഇടതു സര്‍ക്കാരിന്റേത്. പെന്‍ഷന്‍പ്രായം 60 വയസ്സായി ഉയര്‍ത്തുന്നതിനും പങ്കാളിത്തപെന്‍ഷന്‍പദ്ധതി പിന്‍വലിക്കുന്നതിനുമായി 25ന് ജില്ലാകേന്ദ്രങ്ങളില്‍ ധര്‍ണ്ണനടത്തും. ബജറ്റിലൂടെ ജീവനക്കാരെ സര്‍ക്കാര്‍ വഞ്ചിച്ചതില്‍ പ്രതിഷേധിച്ച് നടന്ന പരിപാടിയില്‍ ജില്ലാസെക്രട്ടറി കെ. ജയരാജ്, ട്രഷറര്‍ പി.എ.ഗോപകുമാര്‍, ടി.ആര്.അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: