തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് എന്നിവരുടെ സുരക്ഷ വര്‍ധിപ്പിച്ചു. മുഖ്യമന്ത്രിക്ക് നല്‍കിവരുന്ന സുരക്ഷയ്ക്കു പുറമെ നാലു കമാന്‍ഡോകളെ അധികം നിയോഗിച്ചിട്ടുണ്ട്.
നിലവില്‍ ആറു പോലീസുകാരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്. പുതുതായി നാലുപേര്‍ കൂടി ചേരുന്നതോടെ പത്തംഗ സംഘത്തിന്റെ സുരക്ഷയിലാകും മുഖ്യമന്ത്രി. ഇതോടൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ സുരക്ഷയും വര്‍ധിപ്പിക്കാനാണ് ആഭ്യന്തരവകുപ്പ് തീരുമാനിച്ചിട്ടുള്ളത്.
രഹസ്യാന്വേഷണ വിഭാഗം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നേരത്തെ നല്‍കിയിരുന്ന സുരക്ഷയില്‍ മുഖ്യമന്ത്രി ഇടപെട്ട് ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചിരുന്നു. ഇതാണിപ്പോള്‍ പുനഃസ്ഥാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: