കണ്ണൂര്‍: ധനകാര്യമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണെന്ന് എന്‍ജിഒ സംഘ് കണ്ണൂര്‍ ജില്ലാ കമ്മറ്റി. ജീവനക്കാരുടെ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കുമെന്ന് പ്രകടന പത്രികയില്‍ പറഞ്ഞ് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാറിന്റെ രണ്ട് ബജറ്റിലും അതിനെക്കുറിച്ച് പരാമര്ശിക്കതത് തികഞ്ഞ് വഞ്ചനയാണെന്ന് യോഗം കുറ്റപ്പെടുത്തി. അടുത്തമാസം ജീവനക്കാര്‍ക്ക് നല്‍കേണ്ട ശമ്പളം ശമ്പള പരിഷ്കരണത്തിന്റെ ഒന്നാംഗഡു കുടിശ്ശിക നല്കുനന്നതിനെക്കുറിച്ചും ദീര്‍ഘകാലമായി ജീവനക്കാര്‍ ആവശ്യപ്പെടുന്ന പെന്ഷന് പ്രായം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും വിലക്കയറ്റം തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചും ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകമാണെന്ന് യോഗം വിലയിരുത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.ടി.മധൂസൂദനന്‍ യോഗം ഉദ്ഘാടനം ചെയ്തു. സജീവന് ചാത്തോത്ത്, കെ.പി.രാജന്, ടി.എന്‍.പ്രശാന്ത്, സി.രമേശന്, കെ.കെ.സന്തോഷ്, പി.പുരുഷോത്തമന്, വി.പ്രജിത്ത്, എം.രാജീവന്, കെ.വി.നന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: