നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവതി കസ്റ്റംസിന്റെ പിടിയിലായി. 42 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
ഷാര്‍ജയില്‍ നിന്നും കൊച്ചിയിലെത്തിയ ജി 9 425 നമ്പര്‍ വിമാനത്തിലെ യാത്രക്കാരിയായിരുന്ന വയനാട് സ്വദേശി നുസൈബ (30)യാണ് കസ്റ്റംസ് എയര്‍ ഇന്റെലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്. 41,87,858 ലക്ഷം രൂപ വില വരുന്ന 1405.85 ഗ്രാം സ്വര്‍ണ്ണമാണ് ഇവരില്‍ നിന്നും പിടികൂടിയത്. വൂഫറിനകത്ത് ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമം നടത്തിയത്. വൂഫറിനകത്തെ പ്ലേറ്റുകള്‍ നീക്കം ചെയ്ത ശേഷം സ്വര്‍ണ്ണക്കട്ടികള്‍ ഘടിപ്പിച്ചിരിക്കുകയായിരുന്നു. ഇത്തരത്തിലുള്ള 27 സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: