കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

Thursday 15 June 2017 1:24 am IST

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണ് അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടത്. ഭീകരരുടെ വെടിയേറ്റ് ഒരു പോലീസുകാരനും ജീവന്‍ നഷ്ടമായി. 15 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നു സുരക്ഷാ ജീവനക്കാര്‍ക്കും പരിക്കേറ്റു. പുല്‍വാമ ജില്ലയിലെ ട്രാലില്‍ അഞ്ചു ഹിസ്ബുള്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരമാണ് സുരക്ഷാസേന അതിര്‍ത്തിയില്‍ പരിശോധന നടത്തിയത്. വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാ സേനയ്ക്കു നേര്‍ക്ക് വെടിവയ്ക്കുകയും സുരക്ഷാസേന ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. കശ്മീര്‍ പോലീസ്, സൈന്യം, സിആര്‍പിഎഫ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് തിരച്ചിലിന് ഇറങ്ങിയത്. ഇവര്‍ക്കുനേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തു. സുരക്ഷാ സേന ഉടന്‍തന്നെ തിരിച്ചടിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.