ആര്‍ബിഐ ഗവര്‍ണര്‍ക്ക് വധഭീഷണി

Thursday 15 June 2017 1:14 am IST

മുംബൈ: ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് വധഭീഷിണി മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. നാഗ്പൂര്‍ സ്വദേശിയായ വൈഭവ് ബദല്‍വാറാ(37)ണ് അറസ്റ്റിലായത്. ഫെബ്രുവരി 23നാണ് ഇ-മെയില്‍ വഴി പട്ടേലിന് ഭീഷണി സന്ദേശം എത്തിയത്. ജോലിയില്‍ നിന്ന് രാജി വച്ചില്ലെങ്കില്‍ പട്ടേലിനേയും കുടുംബത്തേയും അപായപ്പെടുത്തുമെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. തുടര്‍ന്ന്, ഉര്‍ജിത് പട്ടേല്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ നാഗ്പൂരിലെ ഒരു സൈബര്‍ കഫേയില്‍ നിന്നാണ് മെയില്‍ അയച്ചതെന്ന് വ്യക്തമായി. തുടരന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. നാഗ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മാര്‍ച്ച് ആറ് വരെ റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.