പീഡനം: ബിഎസ്പി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

Thursday 15 June 2017 1:08 am IST

അയോധ്യ: ബിഎസ്പി സ്ഥാനാര്‍ത്ഥി ബസ്മി സിദ്ദിഖി കൂട്ടബലാല്‍സംഗക്കേസില്‍ അറസ്റ്റില്‍. മൂന്ന് മാസത്തിന് മുമ്പാണ് ഇയാള്‍ തന്നെ പീഡിപ്പിച്ചതെന്ന് പരാതിക്കാരി വ്യക്തമാക്കി. എന്നാല്‍ പോലീസ് അയാളെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി ആരോപിച്ചു. കോട് വാലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുളള ഫൈസാബാദ് നഗരത്തിലെ പഴയ സാബി മണ്ഡിയ്ക്ക് സമീപമുളള വീട്ടില്‍ രാത്രി കടന്ന് കയറിയായിരുന്നു അക്രമമെന്നും പരാതിക്കാരി വ്യക്തമാക്കി. കുടുംബാംഗങ്ങളെയും സ്ത്രീയെയും അക്രമിച്ച ശേഷം മാറി മാറി ബലാല്‍സംഗം ചെയ്യുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ബസ്മിയെയും ഇയാളുടെ ആറ് സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പരാതി രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് സിദ്ദിഖിയുടെ ആരോപണം.തനിയ്ക്ക് വിജയസാധ്യതയുളളതിനാല്‍ എതിര്‍കക്ഷികള്‍ നടത്തുന്ന ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് സിദ്ധിഖി പറയുന്നു. ഇയാള്‍ക്കെതിരെ ലഖ്‌നൗവിലും ഫൈസാബാദിലും നിരവധി കേസുകളുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.