ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2.4% ഡിഎ ഈ മാസം വര്‍ദ്ധിപ്പിച്ചേക്കും. 50 ലക്ഷം ജീവനക്കാര്‍ക്കും 58 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡിഎ ലഭിക്കുക. വിലക്കയറ്റവും മറ്റ് പ്രശ്നങ്ങള്‍ക്കും ആശ്വാസമേകുന്നതിനാണ് ഡിഎ കൂട്ടുന്നത്.
കേന്ദ്രസര്‍ക്കാര്‍ ധാരണപ്രകാരം 2% ഡിഎയാണ് വര്‍ദ്ധിപ്പിക്കുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയീസ് പ്രസിഡന്റ് കെ.കെ.എന്‍. കുട്ടി പറഞ്ഞു. അതേ സമയം കേന്ദ്ര തീരുമാനത്തില്‍ തൊഴിലാളി യൂണിയനുകള്‍ക്ക് പൂര്ണസംതൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിലവര്‍ദ്ധനവിന് ആനുപാതികമല്ല ഡിഎ വര്‍ദ്ധനവെന്നാണ് ഇവരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: