കണ്ണൂര്‍: കണ്ണൂർ നഗര മധ്യത്തിൽ പുലിയിറങ്ങി. തായത്തെരു റെയില്‍വേ ഗേറ്റിന് സമീപമാണ് പുലിയെ കണ്ടത്. പുലിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തായത്തെരു മൊയ്തീന് പള്ളിക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ ഉച്ചയ്ക്ക് ശേഷമാണ് പുലിയെ കണ്ടത്. സംഭവമറിഞ്ഞ വന്‍ ജനക്കൂട്ടമാണ് പ്രദേശത്തെത്തിയത്. നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറിയ പുലി കുറ്റിക്കാട്ടിലേക്ക് മറഞ്ഞു. പോലിസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: