കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ തായത്തെരു റെയില്‍വേ ഗേറ്റിന് സമീപം പുലിയിറങ്ങി. പുലിയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ മൊയ്തീന് പള്ളിക്കു സമീപത്തെ കുറ്റിക്കാട്ടിലാണ് പുലിയെ കണ്ടത്. നാട്ടുകാര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറിയ പുലി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. പോലീസും വനം വകുപ്പും സ്ഥലത്തെത്തിയിട്ടുണ്ട്. പുലി കുറ്റിക്കാട്ടില്‍ തന്നെയുണ്ടെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: