കണ്ണൂര്‍: മങ്ങാട് പറമ്പ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ പി.ജി മാത്തമാറ്റിക്സ് വിദ്യാര്‍ത്ഥിനികളെ അപമാനിച്ച വകുപ്പ് മേധാവി ഡോ.ടി.വി.രാമകൃഷ്ണനെ അറസ്റ്റുചെയ്യണമെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ ടി.വി.പ്രേംസായി. സെമിനാര്‍ എടുക്കാനെന്ന വ്യാജേന, വിദ്യാര്‍ത്ഥിനികളെ ഒറ്റയ്ക്കൊറ്റയ്ക്ക് റൂമിലേക്ക് വിളിച്ചു വരുത്തി, വാതിലുകളും ജനലുകളും അടച്ചു കൊണ്ട്, ലൈംഗികച്ചുവയോടെ സംസാരിക്കുകയും അനാവശ്യമായി ശരീരത്തില്‍ തൊടുകയും ചെയ്തതായി വിദ്യാര്‍ത്ഥിനികള്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് വിദ്യാര്‍ത്ഥിനികളുടെ പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും ടി.വി.പ്രേംസായി പറഞ്ഞു. ഇതിനു മുന്‍പും അദ്ധ്യാപകര്‍ക്കെതിരെയുള്ള പരാതികള്‍ യൂണിവേഴ്സിറ്റി ഒതുക്കിത്തീര്ത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ എബിവിപി ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: