അമ്പലപ്പുഴ: സേവാഭാരതിയുടെ നേതൃത്വത്തില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിവരുന്ന അന്നദാനം പത്താം വര്‍ഷത്തിലേക്ക്. സേവാഭാരതി അമ്പലപ്പുഴ താലുക്ക് സമിതിയാണ് കഴിഞ്ഞ പത്തു വര്‍ഷമായി ആശുപത്രിയില്‍ നിര്‍ദ്ധനരായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നിത്യവും രണ്ടു നേരം ആയിരത്തിലധികം പേര്‍ക്ക് അന്നദാനം നടത്തി വരുന്നത്. അന്നദാന പദ്ധതിയുടെ വാര്‍ഷികത്തോട് ബന്ധപ്പെട്ട് നടന്ന യോഗം ആര്‍എസ്എസ് താലൂക്ക് സംഘചാലക് ആര്.സുന്ദര്‍ ഉത്ഘാടനം ചെയ്തു.
സേവാഭാരതി അമ്പലപ്പുഴ താലൂക് പ്രസിഡന്റ് ആര്. ശങ്കരന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെകട്ടറി കെ.ബൈജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.ഉണ്ണികൃഷ്ണന്, പി.ഡി. കേശവന് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: