ഇലന്തൂര്‍ പടേനിയ്ക്ക് ഇന്ന് തുടക്കം

Sunday 5 March 2017 8:19 pm IST

പത്തനംതിട്ട:ഇലന്തൂര്‍ പടേനിയ്ക്ക് ഇന്ന് തുടക്കം . ഇലന്തൂര്‍ ഭഗവതികുന്ന് ദേവിക്ഷേത്രത്തിലെ ഉത്സവത്തിനും ഇന്ന് കൊടിയേറും. രാവിലെ 9.5നും 9.10 നും മദ്ധ്യേതന്ത്രിമുഖ്യന്‍ കണ്ഠര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റ്‌നടക്കും. രാവിലെ 10 ന് കുങ്കുമാഭിഷേകം വൈകിട്ട് 5.30 ന് സംഗീതാര്‍ച്ചനരാത്രി 8 മണിക്ക് നാടന്‍പാട്ടിന്റെ മണികിലുക്കം.രാത്രി 11 മണി മുതല്‍ പടേനി ഇലന്തൂര്‍ കിഴക്ക് കരയില്‍ നിന്നും വരുന്ന കോലം എതിരേല്പിനുശേഷം തപ്പുകാച്ചി ജീവകൊട്ടുന്നതോടെ പടേനിയ്ക്ക് തുടക്കം കുറിക്കും. കളരി വന്ദനത്തോടെ അമ്മയുടെ പ്രതിരൂപമായ സാക്ഷാല്‍ ഭൈരവി അടന്തതാളത്തില്‍ തുള്ളി ഒഴിയുന്നതോടെ കോലങ്ങളുടെ വരവാകും. ശിവകോലം, പിശാച്, മറുത, സുന്ദരയക്ഷി, കാലന്‍ ഭൈരവി എന്നിക്കോലങ്ങളെകൂടാതെ പടേനിക്കളത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കരിങ്കാളിക്കോലം ഇന്ന് കളത്തിലെത്തുന്നു. കുരുത്തോല പാവാടയും, അരത്താലിയും, കാല്‍ചിലമ്പും മുഖത്ത് കറുപ്പുമിട്ട് കണ്ണും കുറിയുമായി ഇടംകൈയ്യില്‍ നാന്തകവും, വലം കൈയ്യില്‍ വാളുമായി അത്യന്ത്യം കോപാകുലയായി കളത്തിലെത്തുന്ന കരിങ്കാളി അടന്തതാളത്തില്‍ തുള്ളിതുടങ്ങി ഒറ്റയും മുറുക്കവുമായി അതിഭീകരയായി തുള്ളിയൊഴിയുന്നതോടെ കാലദോഷങ്ങളില്‍ നിന്നും മുക്തി നേടുന്നതായി കരക്കാര്‍ വിശ്വസിക്കുന്നു. കൂട്ടക്കോലങ്ങളെ കൂടാതെ മോഹിപ്പിക്കുന്ന ദേവതയായ മായയക്ഷിയാണ് നാളെ കളത്തിലെത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.