ന്യൂദല്‍ഹി: ആഡംബര മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടാന്‍ ശുപാര്‍ശ. മാരുതി ആള്‍ട്ടോ, ടാറ്റാ നാനോ, ഡാറ്റ്സണ്‍ ഗോ എന്നീ മോഡലുകള്‍ക്കും പിക് അപ്-മിനി വാനുകള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വര്‍ദ്ധനവ് ബാധകമാകില്ല. ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനത്തോളം വര്‍ദ്ധിപ്പിക്കാനാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി(ഐആര്‍ഡിഎ) യുടെ നീക്കം.
1000 സിസി മുതല്‍ 1500 സിസി വരെയുള്ള പ്രീമിയം കാറുകളുടെ പ്രീമിയം 50 ശതമാനം കൂട്ടണമെന്നാണ് പ്രധാന നിര്‍ദേശം. ഫുള്‍കവര്‍ ഇന്‍ഷുറന്‍സില്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വിഹിതം 30 ശതമാനം മാത്രമാണുള്ളത്. 50 ശതമാനത്തോളം പ്രീമിയം തുക വര്‍ധിപ്പിക്കാനാണ് ഐആര്‍ഡിഎ നിര്‍ദേശിച്ചതെങ്കിലും 30 ശതമാനം വരെയുള്ള വര്‍ധനവിനേ അംഗീകാരം ലഭിക്കൂവെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: