തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാവും സര്‍ക്കാര്‍ തുടര്‍ന്നുള്ള ഔദ്യോഗിക നിലപാടു സ്വീകരിക്കുക.
മാധ്യമങ്ങള്‍ക്കു നല്കാന് തയാറാക്കിയ വിശദാംശങ്ങളുടെ തലക്കെട്ടുകള്‍ മാത്രമാണു ചോര്‍ന്നതെന്നാണ് ധനമന്ത്രിയും സര്‍ക്കാരും വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. ധനമന്ത്രിയുടെ പെഴ്സണല്‍ സ്റ്റാഫിലെ ഒരാളെ മാറ്റി നടപടി കൈക്കൊണ്ടെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമവും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമഗ്രമായി അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. ഇതോടെ പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: