സഹാനുഭൂതിയാണ് മതത്തിന്റെ അടിസ്ഥാനം: പിണറായി വിജയന്‍

Thursday 15 June 2017 12:02 am IST

തൃശൂര്‍ താജുല്‍ ഉലമ നഗറില്‍ മൂന്ന് ദിവസമായ നടക്കുന്ന സമസ്ത ഉലമാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂര്‍: മതഭ്രാന്തിനും വിദ്വേഷത്തിനും അക്രമത്തിനും ഉദ്ദേശിച്ചിട്ടുള്ളതല്ല മതമെന്നും സഹാനുഭൂതിയാണ് മതത്തിന്റെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ താജുല്‍ ഉലമ നഗറില്‍ മൂന്ന് ദിവസമായ നടക്കുന്ന സമസ്ത ഉലമാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഞങ്ങള്‍ മതനിരപേക്ഷമാണെന്ന് പ്രഖ്യാപിച്ചത് കൊണ്ട് മാത്രം ഫാഷിസത്തെ തടയാനാവില്ല. വര്‍ഗീയതയോട് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിക്കണം. അതിലൂടെ മാത്രമെ മതനിരപേക്ഷത സംരക്ഷിക്കാനാകു. മതനിരപേക്ഷ ചിന്താഗതിക്കാരെല്ലാം യോജിച്ച് മുന്നേറണമെന്നും പിണറായി വിജയന്‍ പറഞ്ഞു. മത നിരപേക്ഷത ആപത്കരമായ ഭീഷണി നേരിടുന്ന ഘട്ടത്തില്‍ ഫാഷിസത്തെ ഒറ്റക്ക് നേരിടാമെന്ന് ആരും കരുതേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ നയപ്രഖ്യാപനം നടത്തി. സയ്യിദ് അലി ബാഖവി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു.

ഇ സുലൈമാന്‍ മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഖവി, കെ പി ഹംസ മുസ്ല്യാര്‍ ചിത്താരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍, ബേക്കല്‍ ഇബ്റാഹിം മുസ്ല്യാര്‍, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എന്‍ അലി അബ്ദുല്ല, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, സയ്യിദ് ഫള്ല്‍ തങ്ങള്‍ വാടാനപ്പള്ളി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.