വാഹനാപകടം: നാല് പേര്‍ക്ക് പരിക്ക്

Sunday 5 March 2017 9:20 pm IST

തച്ചമ്പാറ: ദേശീയ പാതയില്‍ തച്ചമ്പാറക്കു സമീപം എടായ്ക്കലില്‍ കാര്‍ അപകടത്തില്‍ പെട്ട് നാല് പേര്‍ക്ക് പരിക്ക്. മംഗലാപുരത്തുനിന്നും കല്ലടിക്കോട്ടേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. കാര്‍ യാത്രക്കാരായ കല്ലടിക്കോട്ടെ സി.എം.മാത്യു, കുരിയാക്കോസ്, ആലീസ്, റീന എന്നിവര്‍ക്കാണ് പരിക്കേറ്റത്. എടായ്ക്കല്‍ സ്ഥിരം അപകടമേഖലയാണ്. വളവും തിരിവും ഇറക്കവും മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തതുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.