തലയോലപ്പറമ്പ്: കോട്ടയം എറണാകുളം റൂട്ടില്‍ തലപ്പാറ മുതല്‍ വെട്ടിക്കാട്ട് മുക്കുവരെയുള്ള ഭാഗത്ത് മാലിന്യം തള്ളന്നത് പതിവാകുന്നു. തലയോലപ്പറമ്പ് ഡിബി കോളേജിന്റെ പരിസരത്ത് മാലിന്യം കുന്നുകൂടി ദുര്ഗ്ഗദ്ധം വമിക്കുന്ന അവസ്ഥയിലാണ്. ചാക്കിലും, പ്ലാസ്റ്റിക്ക്, കവറുകളിലും, കെട്ടി വാഹനത്തില്‍ കൊണ്ടുവന്നാണ് മാലിന്യം ഉപേക്ഷിക്കുന്നത്. ഇത് നീക്കം ചെയ്യുന്നതിനോ, മാലിന്യ നിക്ഷേപം തടയുന്നതിനോ നടപടിയില്ല. കോളേജ് പരിസരത്തെ മാലിന്യം വിദ്യാര്‍ത്ഥിയ്ക്കും അധ്യാപകര്‍ക്കും വലിയ ദുരിതമാണ്. വാഹനത്തില്‍ കൊണ്ടുവന്ന് മാലിന്യം നിഷേപിയ്ക്കുന്നത് തടയാന്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും, ക്യാമറ സ്ഥാപിച്ച് മാലിന്യ നിക്ഷേപകരെ പിടികൂടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: