ബിജെപി കിടപ്പ് സമരം ഇന്ന്

Sunday 5 March 2017 9:30 pm IST

മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇ്ന്ന് കിടപ്പുസമരം നടത്തും. കുടിവെള്ള-മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, സര്‍ക്കാര്‍ ഫണ്ടുകള്‍ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങള്‍ക്കും നല്‍കിയതിലുള്ള ക്രമക്കേട് അന്വേഷിക്കുക, വ്യാപകമാകുന്ന കയ്യേറ്റങ്ങള്‍ തടയുക എനനീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. രാവിലെ 10ന് കിടപ്പ് സമരം മുണ്ടക്കയം പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ജില്ലാ പ്രസിഡണ്ട് എന്‍. ഹരി ഉദ്ഘാടനം ചെയ്യും, നിയോജക മണ്ഡലം പ്രസിഡണ്ട് വി.സി. അജികുമാര്‍, ജനറല്‍ സെക്രട്ടറി കെ.ബി. മധു, ഒ.സി. യേശുദാസ്, പി. പ്രദിപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.