കായംകുളം: കാര്‍ഷീക മേളയോടനുബന്ധിച്ച് വിനോദത്തിനായി സ്ഥാപിച്ച റൈഡറില്‍ നിന്നും വീണ് യുവാവിന് ഗുരുതര പരിക്ക്. പുത്തന്‍കണ്ടത്തില്‍ സിദ്ദിഖി (18) നാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടം. സുഹൃത്തുക്കളുമൊത്ത് റൈഡറില്‍ കറങ്ങുന്നതിനിടെ സിദ്ദിഖിന് തലക്കറക്കം അനുഭവപ്പെട്ടു. റൈഡര്‍ നിര്‍ത്താനാവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. പിന്നീട് റൈഡറില്‍ നിന്നും നിലത്തേക്കു തെറിച്ചുവീണവീണ സിദ്ദിഖിന്റെ തലയില്‍ റൈഡറിന്റെ അടിഭാഗം ഇടിച്ചു.
കണ്ടു നിന്നവരും മറ്റും ബഹളമുണ്ടാക്കിയതോടെയാണ് ജീവനക്കാര്‍ റൈഡര്‍ നിര്‍ത്തിയത്. തലക്കു പരിക്കേറ്റ സിദ്ദിഖിനെ താലൂക്കാശുപത്രിയിലും തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.
കാര്‍ഷികമേള നടത്തുന്നത് ആവശ്യമായ സുരക്ഷിതത്വം ഇല്ലാതെയാണെന്നും മേള നിര്‍ത്തി വയ്ക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചെയര്മാന് മേള നടത്തുന്നവര്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചു. മുന്‍പ് ചിറ്റാറില്‍ ഇത്തരം റൈഡറില്‍ നിന്നും തെറിച്ചു വീണ് രണ്ടു കുട്ടികള്‍ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: