വൈക്കം: കച്ചവടസ്ഥാപനങ്ങള്‍ പേരെഴുതി പ്രദര്‍ശിപ്പിക്കുന്നതിന് പരസ്യനികുതി ഈടാക്കുന്നത് സംബന്ധിച്ച് നഗരസഭയുമായുള്ള തര്‍ക്കം പരിഹരിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ നഗരസഭ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ കച്ചവട സ്ഥാപനത്തോടു ചേര്‍ന്നു വെച്ചിട്ടുള്ള ബോര്‍ഡുകള്‍ക്ക് നികുതി അടയ്ക്കേണ്ടതില്ലെന്ന് തീരുമാനമായി. ഏകോപനസമിതി ജില്ലാപ്രസിഡന്റ് ജോര്ജ്ജ്ജേക്കബ്, താലൂക്ക്പ്രസിഡന്റ് ജോണ്‍പോള്‍, ഭാരവാഹികളായ പി. ശിവദാസ്, എം.ആര് റെജി, പി.കെ ജോണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: