പേരാമ്പ്ര: ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. എളമാരന്‍കുളങ്ങര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ചേനോളി കറുപ്പന്റെകണ്ടി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന വാളെഴുന്നള്ളത്തിനിടെയാണ് ആന ഇടഞ്ഞത്. ആളപായമില്ല. ആന പുറത്തുണ്ടായിരുന്ന കുറുപ്പന്റെ കണ്ടി ഹരീഷ്, ജിത്തു, ഹരീഷ് തുടങ്ങിയവര്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇടഞ്ഞ ആന കുറ്റിയാടി- കോഴിക്കോട് റോഡിലൂടെ തിരിഞ്ഞോടുകയായിരുന്നു. പെട്രോള്‍ പമ്പിനടുത്ത പനോളിശ്ശേരി പറമ്പിനടുത്ത് പുളിമരത്തില്‍ ആനയെ താല്‍ക്കാലികമായി തളച്ചു. വാഹന ഗതാഗതം താല്‍ക്കാലികമായി തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: