തൊടുപുഴ: കോലാനി നടുക്കണ്ടത്തിന് സമീപം മീനുമായെത്തിയ മിനി ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരതര പരിക്ക്. കോഴിക്കോട് കസബ വണ്ടിക്കാരകത്ത് മൊയ്തീന് കോയ (65) ക്കാണ് പരിക്കേറ്റത്. ഇയാളുടെ വാരിയെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് കോയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെ 12.15 ഓടെ നടുക്കണ്ടം ടൗണിന് സമീപം വളവിലാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്നും തൊടുപുഴ വഴി ഏറ്റുമാനൂരിന് പോകുകയായിരുന്ന വണ്ടിയാണ് അപകടത്തില്‍ പെട്ടത്. റോഡില്‍ നിന്നും തെന്നിമാറിയ വണ്ടി സമീപത്തെ പറമ്പിലേക്ക് ഇറങ്ങി വട്ടം മറിയുകയായിരുന്നു.
തുടര്‍ന്ന് 6 മണിയോടെ ക്രയിന്‍ എത്തിച്ച് വണ്ടി നിവര്‍ത്തി. അപകടവിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ സമീപത്ത് വിതറികിടന്നിരുന്നതടക്കമുള്ള മീന്‍ ശേഖരിച്ച് കൊണ്ട് പോകുകയും ചെയ്തു. അപകടത്തില്‍ ലോറി ഭാഗീകമായി തകര്‍ന്നു. ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ മീനും നഷ്ടപ്പെട്ടതായും വിവരമുണ്ട്. കോഴിക്കോട് സ്വദേശിയുടെതാണ് അപകടത്തില്‍പ്പെട്ട ലോറി. സംഭവത്തെ തുടര്‍ന്ന് രാത്രി തന്നെ സ്ഥലത്തെത്തത്ത
ി കരിങ്കുന്നം പോലീസ് പരിശോധന നടത്തി. പരിക്കേറ്റയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്പത് മണിയോടെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം അപകടത്തെ തുടര്‍ന്ന് റോഡില്‍ വീണ് കിടന്ന ഓയിലും നീക്കം ചെയ്തു. അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ച റോഡില്‍ അപകടം പെരുകുകയാണ്. ഇതിന് മുമ്പും ഇതേ സ്ഥലത്ത് തന്നെ അപകടം ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: