ദേശീയ ബിംബങ്ങളെ തകര്‍ക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ സജീവം: കാ.ഭാ.

Thursday 15 June 2017 12:28 am IST

കോഴിക്കോട്: സമൂഹത്തെ ഒന്നിച്ചു നിര്‍ത്തുന്ന മൂല്യങ്ങളെയും ദേശീയ ബിംബങ്ങളെയും തകര്‍ക്കാനുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സജീവമാണെന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. അവാര്‍ഡു രൂപത്തിലാണ് ഈ സംഘങ്ങള്‍ പ്രതിഫലം പറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിളിപറമ്പ് കേളപ്പജി മന്ദിരത്തില്‍ നടന്ന ഭാരതീയ വിചാര കേന്ദ്രം ജില്ലാ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. ഫോക് ലോര്‍ അകാദമി മുന്‍ ചെയര്‍മാന്‍ പ്രൊഫ.സി. മുഹമ്മദ് അഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈവിധ്യങ്ങളെ കൂട്ടിയിണക്കുന്ന ഏകതയുടെ അദ്വൈത ദര്‍ശനമാണ് ഭാരതത്തിന്റെ ദേശീയതയെ വേറിട്ടു നിര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ. രാധാമാധവന്‍ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക നായകരുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ പിന്തുണയോടെയുള്ള അക്രമത്തില്‍ നിന്നും സിപിഎം പിന്തിരിയണമെന്നും പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. ഇ.സി. അനന്തകൃഷ്ണന്‍, ശ്രീധരന്‍ പുതുമന, ഡോ.സി. മഹേഷ്, പി. ബാലഗോപാല്‍, ഇ.പി. സോമനാഥ്, പ്രൊഫ. പി.ടി. ഹരിദാസ്, ഡോ. വി.കെ. ദീപേഷ്, ടി.പി. രാജന്‍ എന്നിവര്‍ സംസാരിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.