ബെംഗ്ളുരു:ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസ് ബാറ്റസ്മാന്മാരെ കളിയാക്കുന്നത് തുടരുന്നു. രണ്ടാം ടെസറ്റില്‍ ഓസീസ് ക്യാപറ്റന് സ്റ്റീവ് സ്മിത്തിനെ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ്മ കളിയാക്കി. കുരങ്ങനെപ്പോലെ മുഖമാക്കിയാണ് ഇശാന്ത് ശര്‍മ്മ സ്മിത്തിനെ കളിയാക്കിയത്.
ശര്‍മയുടെ ഈ പ്രകടനം കണ്ടിട്ട് ക്യാപ്റ്റന്‍ കോഹ്ലിക്ക് ചിരിയടക്കാനായില്ല.ക്രീസില്‍ നിലയുറപ്പിക്കുമുമ്പ് സ്മിത്തിനെ പറഞ്ഞുവിടാനുളള ശ്രമത്തിന്റെ ഭാഗമായാണ് ഇശാന്ത് ശര്‍മ കളിയാക്കിയത്.സ്മിത്ത് ഇശാന്ത് ശര്‍മ്മയെ തിരിച്ചു കളിയാക്കുന്നതും വീഡിയോ ദൃശ്യത്തിലുണ്ട്.
ഓപ്പണര്‍ വാര്‍ണറുടെ വിക്കറ്റ് വീണതിനെതുടര്‍ന്ന് സ്മിത്ത് ക്രിസിലെത്തിയത്.ആദ്യ ടെസ്റ്റില്‍ രവീന്ദ്ര ജഡേജ സ്മിത്തിനെ കളിയാക്കിയിരുന്നു.
ഇന്ത്യ-ഓസ്ട്രേലിയ മത്സരങ്ങള്‍ക്കിടയ്ക്ക് ഇത്തരം സംഭവങ്ങള്‍ സര്‍വസാധാരണമാണ്.മുമ്പ് ഹര്‍ഭജന്‍സിംഗ് മത്സരത്തിനിടെ ആന്‍ഡ്രു സിമണ്ടസിനെ കളിയാക്കിയത് വലിയ വിവാദമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: