യുവമോര്‍ച്ച മനുഷ്യ റോഡ് നിര്‍മ്മിച്ച് പ്രതിഷേധിച്ചു

Monday 6 March 2017 12:29 am IST

നെടുമ്പാശ്ശേരി: ചെങ്ങമനാട് പഞ്ചായത്തിലെ കപ്രശ്ശേരി നെടുവന്നൂര്‍ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ യുവമോര്‍ച്ച മനുഷ്യ റോഡ് നിര്‍മ്മിച്ച് പ്രതിഷേധിച്ചു. കപ്രശ്ശേരി പള്ളിപ്പടി ജംഗ്ഷനില്‍ നിന്ന് പ്രകടനം ആരംഭിച്ച് എസ്എന്‍ഡിപി ജംഗ്ഷനില്‍ അവസാനിച്ചു. പ്രതിഷേധ സമരം യുവമോര്‍ച്ച ആലുവ മണ്ഡലം പ്രസിഡന്റ് മിഥുന്‍ ചെങ്ങമനാട് ഉദ്്ഘാടനം ചെയ്തു. കപ്രശ്ശേരി യൂണിറ്റ് പ്രസിഡന്റ് ബിനീഷ്. കെ. ഹരി അധ്യക്ഷനായി. ബിജെപി ആലുവ മണ്ഡലം പ്രസിഡന്റ് കെ.ജി. ഹരിദാസ്, സംസ്ഥാന സമിതി അംഗം ലതാ ഗംഗാധരന്‍, മണ്ഡലം ജന.സെക്രട്ടറി രൂപേഷ് പൊയ്യാട്ട്, യുവമോര്‍ച്ച ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് സേതുരാജ് ദേശം, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി വിനോദ് കണ്ണിക്കര സംസാരിച്ചു. യുവമോര്‍ച്ച ജില്ലാ സമിതി അംഗം സുജിത്  തുരുത്തിശ്ശേരി, യുവമോര്‍ച്ച മണ്ഡലം വൈസ്.പ്രസിഡന്റ് ദീപക് മാങ്ങാമ്പിള്ളി, കമ്മിറ്റി അംഗം ശിവലാല്‍ മാധവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ധനുഷ്, കണ്ണന്‍ മേലേത്ത്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ അഖില്‍, അജിത്ത്, അമല്‍, സമരത്തിന് നേതൃത്വം നല്‍കി. കമലം, ലതാ രവി, വിനോദ് നെടുവന്നൂര്‍, ശിവദാസന്‍, സുനില്‍ തെങ്ങുംതറ, സി.ഡി. രവി, സുനില്‍.ജി, സരസ്വതി പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.