തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും

Monday 6 March 2017 1:55 am IST

തളിപ്പറമ്പ്: ഉത്തരമലബാറിലെ പ്രശസ്തമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം ഇന്ന് മുതല്‍ 20 വരെ നടക്കും. ഇന്ന് രാവിലെ 10 മുതല്‍ 12 വരെ ഭജന്‍സ്, ഉച്ചക്ക് 1 മണിക്ക് കൊടിയേറ്റം നടക്കും. രാത്രി 7ന് കലാ സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.സോമന്‍ നിര്‍വ്വഹിക്കും. ശ്രീകൃഷ്ണ സേവാ സമിതി പ്രസിഡണ്ട് വി.പി.ചന്ദ്രപ്രകാശന്‍ അധ്യക്ഷത വഹിക്കും. ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി അനുഗ്രഹ ഭാഷണം നടത്തും. ടിടികെ ദേവസ്വം പ്രസിഡണ്ട് ഇ.പി.ഹരിജയന്ത്രന്‍ നമ്പൂതിരി സുവനീര്‍ പ്രകാശനം ചെയ്യും. പറശ്ശിനി മടപ്പുര ട്രസ്റ്റി ജനറല്‍ മാനേജര്‍ പി.എം.മുകുന്ദന്‍ മടയന്‍ സുവനീര്‍ ഏറ്റുവാങ്ങും. എം.നാരായണന്‍, പി.എം.ജനാര്‍ദ്ദനന്‍, സി.എച്ച് സേതുമാധവന്‍, എ.അശോക് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് രാത്രി 9.30ന് ഡോ.ശോഭനാ സ്വാമിഥന്റെ വീണക്കച്ചേരി. രാത്രി 1മണിക്ക് ശേഷം മഴൂരില്‍ നിന്ന് എഴുന്നള്ളിച്ച് വരവ്. നാളെ രാത്രി 9 മുതല്‍ സംഗീതകച്ചേരി, 9.45ന് നൃത്ത ശില്പം, 1 മണിക്ക് തായമ്പക, 8ന് രാത്രി 9ന് സംഗീതകച്ചേരി, 11ന് നൃത്ത നൃത്യങ്ങള്‍, 1മണിക്ക് തായമ്പക. 9ന് രാത്രി 9 മുതല്‍ ചാക്യാര്‍ക്കൂത്ത്, 10.30ന് ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷന്‍, 1 മണിക്ക് തായമ്പക. 10ന് രാത്രി 9ന് പഞ്ചാരിമേളം, 10 മുതല്‍ ഓട്ടന്‍തുള്ളല്‍, 11.30ന് നൃത്തനൃത്ത്യങ്ങള്‍, 1 മണിക്ക് തായമ്പക. 11ന് രാത്രി 9ന് പഞ്ചവാദ്യം, 10ന് നൃത്തനൃത്ത്യങ്ങള്‍. 12ന് രാത്രി 9ന് പഞ്ചവാദ്യം, 10ന് സംഗീത സദസ്സ്. 13ന് രാത്രി 9ന് തായമ്പക അരങ്ങേറ്റം, 10 മുതല്‍ സംഗീത നൃത്ത സമന്വയം. 14ന് രാത്രി 7.30ന് ക്ഷേത്രത്തില്‍ ചെറുകൊടിയേറ്റം, 9.30 മുതല്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന ട്രിപ്പിള്‍ തായമ്പക. 15ന് രാവിലെ 10ന് നാരായണീയ പാരായണം. രാത്രി 9ന് പഞ്ചവാദ്യം. 10ന് നൃത്തശില്പം. 16ന് രാത്രി 9ന് പഞ്ചവാദ്യം, 10ന് ഭക്തിഗാനമേള. പൂക്കോത്ത് നടയില്‍ 11ന് രാത്രി 7ന് മെഗാഷോ. 12ന് രാത്രി 7.30ന് നാടകം. 13ന് രാത്രി 7.30ന് നാട്ടറിവ് പാട്ടുകള്‍. 14ന് രാത്രി 7.30 മുതല്‍ സംഗീത വിരുന്ന്. 15ന് രാത്രി 7.30 മുതല്‍ നൃത്ത നാടകം. 16ന് രാത്രി 7.30 മുതല്‍ നാടകം. 17ന് വിശേഷാല്‍ പരിപാടികള്‍ ഇല്ല. 18ന് രാവിലെ 6 മണിക്ക് ഉത്സവബലി. രാത്രി 8ന് നാട് വലംവെക്കല്‍. 19ന് വൈകുന്നേരം 5ന് ആറാട്ട്. 20ന് രാവിലെ 9.30 മുതല്‍ തിരുവാതിരക്കളി, കോല്‍ക്കളി. ഉച്ചക്ക് 2ന് അക്ഷരശ്ലോക സദസ്സ്. വൈകുന്നേരം കൂടിപ്പിരിയല്‍ എന്ന ചടങ്ങോടുകൂടി ഉത്സവം സമാപിക്കും. പൂക്കോത്ത് നടയിലേക്ക് ഉത്സവം എഴുന്നള്ളിപ്പ് പുലര്‍ച്ചെ 2 മണിക്കാണ്. 9 മുതല്‍ 16വരെ മോതിരംവെച്ച് തൊഴലെന്ന ചടങ്ങ് നടക്കും. ഉത്സവത്തിന്റെ ഭാഗമായി 13 മുതല്‍ 19 വരെ രാത്രി 7.30ന് പ്രഭാഷണങ്ങള്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.