കണ്ണൂര്‍: ശിവോഹം പീസ് ഫൗണ്ടേഷനും കൃഷ്ണ ജ്വല്‍സും ലോക വനിതാ ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ജില്ലയിലെ പ്രശസ്തരും പ്രഗത്ഭമതികളുമായ 12 വനിതകളെ സ്ത്രീശക്തി പുരസ്കാരം നല്കി ആദരിക്കുന്നു. 8 ന് വൈകുന്നേരം 5.30 ന് കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.എ.സരള(സാമൂഹ്യക്ഷേമം), ഡോ.മേഴ്സി ഉമ്മന്‍(കായികം), ഡോ.ജുബൈര്യത്ത്(ആരോഗ്യം), കലാമണ്ഡലം വജന, നയന്‍താര(നൃത്തം), മഞ്ജുഷ മോഹന്‍(വ്യവസായം), ജയശ്രീ രാജീവ്(സംഗീതം), ഡോ.സുമിത നായര്‍(വിദ്യാഭ്യാസം), ബീന വത്സരാജ്(ക്ഷേമം, പുനരധിവാസം), ഡോ.ജ്യോതി ഷിമിത്ത്(ആയുര്‍വേദം, യോഗ), കണ്ണൂര്‍ ശ്രീലത(സിനിമ), ഡോ.പി.കെ.ഭാഗ്യലക്ഷ്മി(സാഹിത്യം) തുടങ്ങിയവരെയാണ് ആദരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: