ചെറുകുന്ന്: ഭാരത സര്‍ക്കാര്‍ യുവജനകാര്യ കായിക മന്ത്രാലയം, നെഹ്റു യുവകേന്ദ്ര, താവംഈഗിള് ആര്‍ട് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്, ഫോക്ലോര് അക്കാദമിഎന്നിവയുടെ നേതൃത്വത്തില്‍ താവം കൂറുമ്പ കാവിന് സമീപത്ത് നടന്ന ജില്ലാതല നാടന്‍കലാമേള സമാപിച്ചു. നാടന്‍കലാമേളയില്‍ ജില്ലയിലെ യുവജന ക്ലബ്ബ് പ്രവര്‍ത്തകര്‍ അവതരിപ്പിച്ച നാടന്‍പാട്ട്, നാടോടിനൃത്തം, തിരുവാതിരക്കളി, ഒപ്പന, ഗ്രൂപ്പ്ഡാന്‍സ്, കോല്‍ക്കളി, അങ്കണ്വാടികുട്ടികളുടെ കലാപരിപാടി, ഫോക്ലോര് അക്കാദമി സഹകരണത്തോടെ മയ്യില്‍ നന്തുടി കലാസംഘത്തിന്റെ ഫോക്ക് മെഗാഷോ എന്നിവയുണ്ടായി. ഫോക് ലോര്‍ അക്കാദമി പ്രോഗ്രാം ഓഫീസര്‍ പി.വി. ലവ്ലിന് ഉദ്ഘാടനം ചെയ്തു. എസ്.അമൃത്നാഥ് അധ്യക്ഷത വഹിച്ചു. നികേഷ് താവം, പി.പി.സന്തോഷ്, കെ.രോഷിത, കെ.പി.ജനാര്‍ദ്ദന്‍, സതീശന് വെങ്ങര എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പിന്നണിഗായിക ശ്രിക്കുട്ടി, സംസ്ഥാന സ്ക്കൂള് കലോത്സവത്തില്‍ അക്ഷര ശ്ലോകത്തില്‍ വിജയിയായ പി.പി.സ്നേഹ, കെ.വി.സയ്യിദ് എന്നിവരെ കണ്ണപുരം എസ്ഐ. പി.എ ഫിലിപ്പ് ഉപഹാരം നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: