പളളിക്കുന്ന്: പളളിക്കുന്ന് രാധാവിലാസം യുപി സ്ക്കൂള് 83ാം വാര്‍ഷികോത്സവവും യാത്രയയപ്പ് സമ്മേളനവും നാളെ നടക്കും. ആഘോഷത്തിന്റെ ഭാഗമായി കായിക മത്സരങ്ങള്‍ ഇന്ന് നടക്കും. രാവിലെ പാപ്പിനിശ്ശേരി ഉപജില്ലാ ഏഇഒ ഹെലന് ഹൈസന്ത്മെന്റോണ്സ് ഉദ്ഘാടനം ചെയ്യും. നാളെ നടക്കുന്ന വാര്‍ഷിക സമ്മേളനവും യാത്രയയപ്പും കോര്പ്പറേഷന് മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡണ്ട് ടി.ജയപ്രകാശ് അധ്യക്ഷത വഹിക്കും. ടി.കെ.വസന്ത ഉപഹാര സമര്‍പ്പണം നടത്തും. സ്ക്കൂള് മാനേജര്‍ രവീന്ദ്രനാഥ് ചേലേരി സമ്മാനദാനം നിര്‍വ്വഹിക്കും. കെ.പി.രാജശ്രീ ടീച്ചര്‍ മറുപടി പ്രസംഗം നടത്തും. തുടര്‍ന്ന് കുട്ടികളുടെ നൃത്തനൃത്യങ്ങളും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: