ന്യൂദല്‍ഹി: ചരക്കു ട്രെയിനു മുകളില്‍നിന്നു സെല്‍ഫിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി വിദ്യാര്‍ഥി മരിച്ചു. ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി മുഹമ്മദ് അയൂബാണ്(19) മരിച്ചത്. ദല്‍ഹിയിലെ ഹസ്റത് നിസാമുദീന്‍ റെയില്‍വേ സ്റ്റേഷനില്‍ വൈകിട്ട് ആറരയോടെയായിരുന്നു അപകടം.
ചരക്കു തീവണ്ടിക്കു മുകളില്‍നിന്നു മൊബൈല്‍ ഫോണില്‍ സെല്ഫിയടുക്കുന്നതിനിടെ അത്യുഗ്രശേഷിയുള്ള വൈദ്യുതി ലൈനില്‍ മുഹമ്മദ് തട്ടുകയായിരുന്നു. ഓള്‍ഡ് ദല്‍ഹി സ്വദേശിയായ മുഹമ്മദ് അയൂബ് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് നിസാമുദീനിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: