ആലപ്പുഴ: ആലപ്പുഴയില്‍ വീണ്ടും കൊലപാതകം. കരുവാറ്റ സ്വദേശി സുജിത്ത് (29) ആണ് ഇന്ന് രാവിലെ കൊല്ലപ്പെട്ടത്. ബന്ധുക്കള്‍ തമ്മിലുളള തര്‍ക്കത്തിനിടെ സുജിത്തിന് കുത്തേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആലപ്പുഴ ജില്ലയില്‍ ഒരു മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ കൊലപാതകമാണിത്. കരുവാറ്റ സ്വദേശി ജിഷ്ണു (26) ,കന്നുകാലിപ്പാലം തുണ്ടുകളത്തില്‍ ഉല്ലാസ് (28), കണ്ടല്ലൂര്‍ കളരിക്കല്‍ സുമേഷ്(27) എന്നിവര്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: