കൊല്ലം: ചര്‍ച്ചയ്ക്ക് യോഗ്യതയില്ലാത്ത ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് ബിജെപി വ്യാപാരി സെല്‍ ജില്ലാകണ്‍വീനര്‍ അഡ്വ. എസ്. വേണുഗോപാല്‍ പറഞ്ഞു.
വ്യാപാര മേഖലയ്ക്കും, വ്യവസായ മേഖലയ്ക്കും യാതൊരു പരിഗണനയും നല്‍കിയിട്ടില്ല. രാജ്യപുരോഗതിയ്ക്ക് കാര്യമായ സം’ാവന നല്കുന്ന വ്യാപാരികളെ പാടെ അവഗണിച്ചത് വഴി നാടിന്റെ പുരോഗതി അല്ല തങ്ങളുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍. തെളിയിച്ചിരിക്കുകയാണ്. കിഫ്ബി എന്ന ഏജന്‍സി ഇല്ലായിരുന്നെ തോമസ് ഐസക്ക് ബജറ്റ് അവതരണത്തില്‍ നിന്നും ഒളിച്ചോടുമായിരുന്നു. ഇത്തരത്തിലുള്ള ധനമന്ത്രിയെ കേരളത്തിലെ വ്യാപാരികള്‍ക്ക് ആവശ്യമില്ല.
കേരളത്തിന്റെ സാമ്പത്തിക പുരോഗതിയാണ് ലക്ഷ്യമെങ്കില്‍ തോമസ് ഐസക്കിനെ രാജിവയ്പ്പിക്കുകയായിരിക്കും ഇടതുപക്ഷം ചെയ്യേണ്ടത്. പൂര്‍ണ പരാജയമാണ് സര്‍ക്കാരെന്നും അഞ്ചുവര്‍ഷം തികയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: