കോഴിക്കോട്: കണ്ണൂര്‍ മോഡല്‍ ആക്രമണം സംസ്ഥാനത്ത് വ്യാപിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി. കെ കൃഷ്ണദാസ്. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാധാന ചര്‍ച്ചയ്ക്ക് ശേഷവും സിപിഎം ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നത് ഇതിന് പിന്നിലെ ഗൂഢാലോചന വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കൊയിലാണ്ടി കീഴരിയൂരില്‍ ഒരും സംഘം വീട്ടില്‍ കയറി ആക്രമിച്ച ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് സുധീഷ് കല്ലാച്ചിയില്‍ ആക്രമിക്കപ്പെട്ട ബിജെപി പ്രവര്ത്തകന് ബാബു എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കീഴരിയൂരിലുള്പ്പെടെ ആര്. എസ് .എസ് ബി.ജെ.പി പ്രവര്‍ത്തനം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് സിപിഎം ആക്രമണ മഴിച്ചു വിടുന്നത്. ഇതിന് പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും സമാധാനം പുനസ്ഥാപിക്കുകയെന്നതാണ് ബിജെപി യുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: