ലക്നൗ: വാരണാസിയിലെ ജനങ്ങളെ ആവേശത്തിന്റെ കൊടുമുടിലെത്തിച്ച് പ്രധാനമന്ത്രിയുടെ യുപി തെരഞ്ഞെടുപ്പ് പ്രചാരണം. അവസാനത്തെ പ്രചാരണ ദിവസമായ ഇന്ന് ഏറെ ആവേശത്തോടെയാണ് പ്രധാനമന്ത്രിയെ വാരണാസിയിലെ ജനങ്ങൾ സ്വീകരിച്ചത്.
ഉത്തർപ്രദേശിലെ മുഴുവൻ ജനങ്ങൾക്കു വേണ്ടിയാണ് ബിജെപി അധികാരത്തിൽ വരാൻ പോകുന്നത്. സംസ്ഥാാനത്തെ കർഷകരെയും പാവപ്പെട്ടവരെയും ഉന്നതിയിലെത്തിക്കാനായിരിക്കും തങ്ങൾ പരിശ്രമിക്കുകയെന്ന് മോദി പറഞ്ഞു. യുപിയിലെ ഗ്രാമങ്ങളുടെ മുഖം മിനുക്കിയെടുക്കാൻ തങ്ങൾക്കാകും, വാരണാസിയെ 2022ഓടു കൂടി മാറ്റും- പ്രധാനമന്ത്രി പറഞ്ഞു.
സർദാർ പട്ടേലിന്റെയും ഗാന്ധിജിയുടേയും സ്വപ്നങ്ങളെ പൂവണിയിക്കാൻ തങ്ങൾക്കാകും, വാരണാസിയിൽ വരുമ്പോൾ താൻ ഏറെ അഭിമാനം കൊള്ളുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: