ആധാര്‍ വിവരങ്ങള്‍ സുരക്ഷിതം

Wednesday 14 June 2017 8:58 pm IST

ന്യൂദല്‍ഹി: ആധാര്‍ വിവരങ്ങള്‍ ദുരൂപയോഗം ചെയ്യില്ലെന്ന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാര്‍ വിവരങ്ങള്‍ ദുരപയോഗം ചെയ്തതായി യാതൊരു സംഭവവും ഇതുവരെ ഉണ്ടായിട്ടില്ലായെന്നും ഇക്കാര്യത്തില്‍ യുഐഡിഎഐക്ക് ഉത്തരവാദിത്വമുണ്ടെന്നും ഇവര്‍ പറഞ്ഞു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ പൂര്‍ണമായും ഭദ്രവും സുരക്ഷിതത്വവുമായിരിക്കും. ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ ദുരൂപയോഗം ചെയ്യപ്പെടുമെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്ന സാഹചര്യത്തിലാണ് യുഐഡിഎഐയുടെ വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.